വരുമാനം ദൈനംദിന ചിലവുകള്‍ക്ക് പോലും തികയുന്നില്ല; കണ്ണൂര്‍ വിമാനത്താവളം വന്‍ പ്രതിസന്ധിയില്‍

വരുമാനം ദൈനംദിന ചിലവുകള്‍ക്ക് പോലും തികയുന്നില്ല; കണ്ണൂര്‍ വിമാനത്താവളം വന്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വന്‍ പ്രതിസന്ധിയില്‍. നിലവിലെ വിവരം അനുസരിച്ച് പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ വിമാനത്താവളത്തിനുള്ളത്. ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് അവസാനിപ്പിച്ചതാണ് വിമാനത്താവളത്തെ കൂടുതല്‍ അനിശ്ചിതത്വത്തിലേയ്ക്ക് നയിച്ചത്.
ഗോ ഫസ്റ്റ് സര്‍വ്വീസ് അവസാനിപ്പിച്ചതോടെ ദിവസേന 1200 യാത്രക്കാരുടെ കുറവാണ് കണ്ണൂരില്‍ ഉണ്ടായിരിക്കുന്നത്. കൂടാതെ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും തിരിച്ചടിയായിരിക്കുകയാണ്. ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് എട്ട് രാജ്യാന്തര സര്‍വ്വീസുകളായിരുന്നു പ്രതിദിനം നടത്തിയിരുന്നത്.

അബുദാബി, കുവൈറ്റ്, ദുബായ്, ദമാം, മസ്‌കറ്റ്, മുംബൈ എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നു. ഇതില്‍ കണ്ണൂരില്‍ നിന്ന് കുവൈറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാന കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രിതിമാസ കണ്ണൂര്‍ വിമാനത്താവളത്തിന് 240 സര്‍വീസുകളാണ് കുറഞ്ഞത്.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികള്‍ മാത്രമാണ് നിലവില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇതിനിടെ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള നിരക്ക് വര്‍ധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയായി.

വിദേശ കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനുളള അനുമതി ഉടന്‍ ലഭിച്ചില്ലങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ഇനിയും കടുത്ത പ്രതിസന്ധി അനുഭവപ്പെടാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.