സ്ത്രീകള്‍ക്കെതിരായ വിവേചനം: ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യു.എന്‍ സംഘടന

സ്ത്രീകള്‍ക്കെതിരായ വിവേചനം: ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യു.എന്‍ സംഘടന

ന്യൂയോര്‍ക്ക്: ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എന്‍ സംഘടന. സ്ത്രീകള്‍ക്കിതെരായ വിവേചന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് കമ്മിറ്റി ഓണ്‍ എലിമിനേഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗന്‍സ്റ്റ് വുമെണ്‍ (സി.ഇ.ഡി.എ.ഡബ്ല്യൂ) ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കിതെരിയുള്ള വിവേചനം ഇല്ലാതാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനയാണ് സി.ഇ.ഡി.എ.ഡബ്ല്യൂ. ടിബറ്റന്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെയാണ് സംഘടനയുടെ ഇടപെടല്‍.

സംഭവത്തില്‍ ടിബറ്റ് റൈറ്റ്‌സ് കളക്ടീവ് നിരവധി സംഭവങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടിബറ്റില്‍ സ്ത്രീകള്‍ കടുത്ത വിവേചനമാണ് അനുഭവിക്കുന്നതെന്നാണ് ആരോപണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.