വ്യോമസേന വിമാനം റണ്‍വേയില്‍ കുടുങ്ങി; ലേ വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി

വ്യോമസേന വിമാനം റണ്‍വേയില്‍ കുടുങ്ങി; ലേ വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി

ലെഡാക്ക്: വ്യോമസേനയുടെ സി 17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.

ചൊവ്വാഴ്ചയാണ് വ്യോമസേന വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.