ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തന്നെ മുഖ്യന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
മുന്‍ നിശ്ചയിച്ചതുപോലെ സത്യപ്രതിജ്ഞ നാളെയുണ്ടാകും. ഇന്ന് സിദ്ധരമായ്യ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് നില നിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ അവസാനിച്ചത്. ഡി.കെ ശിവകുമാറുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ട്.
അതേ സമയം ഡി.കെ ശിവകുമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതല്‍ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ വരുണയില്‍ മണ്ഡലത്തില്‍ നിന്ന് 46,163 വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ വിജയിച്ചത്.
224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.