കര്‍ഷകരുടെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ല: വി.സി.സെബാസ്റ്റ്യന്‍

കര്‍ഷകരുടെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ല: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഗ്രാമീണ കര്‍ഷകന്റെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കോട്ടയത്ത് റിലയന്‍സിനുമുമ്പില്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള കര്‍ഷക ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി ചലോ കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോട്ടയത്ത് റിലയന്‍സ് ഉപരോധം നടത്തപ്പെട്ടത്.

ഗ്രാമീണ കര്‍ഷകനെ പെരുവഴിയിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കാലങ്ങളായി തുടരുന്നത്. അന്നം നല്‍കുന്ന കര്‍ഷകനെ അടിച്ചമര്‍ത്തുന്ന ഭരണം കിരാതമാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചല്ല ന്യായവില നല്‍കിയാണ് സര്‍ക്കാര്‍ കര്‍ഷകനെ സംരക്ഷിക്കേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് ആമുഖസന്ദേശവും പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണവും നടത്തി. രാജു സേവ്യര്‍, ജോണ്‍ ജോസഫ്, എ.ജെ.ചാക്കോ, അബ്ദുള്ള കെ., ടോമിച്ചന്‍ ഐക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍, ജോസഫ് വടക്കേക്കര, അപ്പച്ചന്‍ ഇരുവേലില്‍, ജയിംസ് പന്ന്യമാക്കല്‍, ജോയി വര്‍ഗീസ് പാല, ജോസഫ് തെള്ളിയില്‍, ജിജി പേരകശേരി, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.