സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും

കൊച്ചി: സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (48) മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിക്കും. ഏപ്രില്‍ 14ന് രാജ്യത്തെ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സുഡാനില്‍ ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് വെടിയേറ്റ് മരിച്ചത്.

സംഭവം നടക്കുമ്പോള്‍ ഭാര്യയും മകളും ഫ്‌ളാറ്റിലായിരുന്നു. സംഘര്‍ഷം രൂക്ഷമാവുകയും മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ഇരുവരും അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ അഭയം തേടി. എംബസിയുടെ സഹായത്തോടെ രണ്ടാം ദിവസമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം കൊച്ചിയില്‍ എത്തിക്കുമെന്നായിരുന്നു എംബസി അധികൃതര്‍ ബന്ധുക്കളെ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാലാണ് ഇന്ന് കൊണ്ടു വരാന്‍ കഴിയാതിരുന്നതെന്നാണ് സൂചന. ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ സൈബല്ലയെയും മകളെയും രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചത് എംബസി ഇടപെട്ടതിനെ തുടര്‍ന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.