മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും

 മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: മലയാളിയും ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും.

പാലക്കാട് കല്‍പാത്തി സ്വദേശിയാണ് അഡ്വ. കെ.വി വിശ്വനാഥന്‍. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാര്‍ മിശ്രയും ഇന്ന് സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും.

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. 32 വര്‍ഷമായി അഭിഭാഷകനായി പ്രപര്‍ത്തി്ക്കുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളില്‍ സുപ്രിം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.

2009 ലാണ് സുപ്രിം കോടതിയിലെ സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതോടെ 2030 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥന്‍ എത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.