ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ കൊച്ചി നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ് (46) ആണ് മരിച്ചത്. ഷാഫീഖിന്റെ മകന്‍ മുഹമ്മദ് മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ടൊയ്ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് ഷഫീഖിനെ കണ്ടെത്തിയത്. കുളിമുറിയില്‍ കയറി അധിക സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇന്ന് വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.