തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള വിവിധ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ് സെക്രട്ടേറിയറ്റിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സമര കേന്ദ്രത്തിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. സമരത്തിൽ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എംഎം ഹസൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
സർക്കാരിൻറെ രണ്ടാം വാർഷിക ദിനം പ്രതിഷേധ ദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. നികുതി വർധന, കാർഷിക പ്രശ്നങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സർക്കാരിൻറെ ധൂർത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബിജെപിയുടെ രാപ്പകൽ സമരവും പുരോഗമിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എം ജി റോഡിൽ പാളയം, സ്റ്റാച്യു, ഓവർ ബ്രിഡ്ജ് വരെയാണ് നിയന്ത്രണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.