ഇനി സിദ്ധരാമയ്യ നയിക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ഇനി സിദ്ധരാമയ്യ നയിക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ബംഗളൂരു ശ്രീകഠീരവ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കമല്‍ നാഥ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കര്‍ണാടകയില്‍ ഇന്ന് അധികാരമേറ്റത്.

ജി. പരമേശ്വര കെ.എച്ച് മുനിയപ്പ, മലയാളി കെ.ജെ ജോര്‍ജ്, എം.ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി. സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങില്‍ നിതീഷ് കുമാര്‍, മെഹബൂബ മുഫ്തി, എം.കെ സ്റ്റാലിന്‍, സീതാറാം യെച്ചൂരി, കമല്‍ ഹാസന്‍, ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം നിരവധി നേതാക്കള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.