കൊച്ചി: കണ്ടു ശീലിച്ച വേഷത്തില്‍ നിന്നും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ എം.വി ഗോവിന്ദന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാധാരണ ധരിക്കാറുള്ള വെള്ള ഷര്‍ട്ടും മുണ്ടും മാറ്റി ഷര്‍ട്ടും പാന്റ്‌സും ഷൂവും ധരിച്ചാണ് ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വന്നിറങ്ങിയത്.
എം.വി ഗോവിന്ദന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എം.വി ഗോവിന്ദന്‍ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. യുകെയിലെ സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, സിനിമാ സംവിധായകന്‍ ആഷിക് അബു എന്നിവരാണ് എം.വി ഗോവിന്ദനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്.
സാധാരണ വേഷത്തില്‍ നിന്ന് വ്യത്യസ്തനായി ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്താണ് ഗോവിന്ദന്‍ വിമാനത്താവളത്തില്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.