ഹിരോഷിമ: പ്രധാനമന്ത്രി നരേന്ദ്ര മോഡി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം പ്രധാനമന്ത്രി മോഡി ആദ്യമായിട്ടാണ് സെലൻസ്‌കിയെ നേരിൽ കണ്ട് ചർച്ച നടത്തുന്നത്.
യുക്രൈൻ യുദ്ധം ലോകത്തിലെ ഒരു വലിയ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി ഞാൻ കരുതുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ മോഡി സെലൻസ്‌കിയോട് പറഞ്ഞു.
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഹിരോഷിമയിൽ പ്രധാനമന്ത്രി മോഡി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v