ട്രാക്കില്‍ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി; സര്‍വീസ് സമയത്തിലും മാറ്റം

 ട്രാക്കില്‍ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി; സര്‍വീസ് സമയത്തിലും മാറ്റം

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ ഇന്ന് വ്യാപക മാറ്റം. തൃശൂര്‍ യാര്‍ഡിലും ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും മാവേലിക്കര-ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണം നടക്കുന്നതിനാലുമാണ് സര്‍വീസുകളില്‍ മാറ്റമുള്ളത്. 15 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായും ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചുവേളി ലോകമാന്യ ടെര്‍മിനസ് ഗരീബ്രഥ് എക്‌സ്പ്രസ് (12202), നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650), കൊച്ചുവേളി നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ് (16349), തിരുവനന്തപുരം സെന്‍ട്രല്‍ മധുര അമൃത എക്‌സ്പ്രസ് (16343), കൊല്ലം എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06768), കൊല്ലം എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06778), എറണാകുളം കൊല്ലം മെമു എക്‌സ്പ്രസ് (06441), കായംകുളം എറണാകുളം കായംകുളം മെമു എക്‌സ്പ്രസ് (16310/16309), കൊല്ലം കോട്ടയം കൊല്ലം മെമു സ്‌പെഷല്‍ (06786/06785), എറണാകുളം കൊല്ലം മെമു സ്‌പെഷല്‍ (06769), കായംകുളം എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06450), എറണാകുളം ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06015), ആലപ്പുഴ എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06452) എന്നിവയാണ് ഇന്ന് പൂര്‍ണമായും റദ്ദാക്കിയ സര്‍വീസുകള്‍.

ലോകമാന്യ തിലക് ടെര്‍മിനസ് കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് (12201), നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350), മധുര തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് (16344) എന്നീ ട്രെയിനുകള്‍ നാളെ റദ്ദാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് (16366) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും രാവിലെ 5.25 ന് പുറപ്പെട്ട തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കും.

ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം ഹസ്രത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കും. രാവിലെ 7.20 ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06797) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (06798) വൈകുന്നേരം 3.55 ന് ചാലക്കുടിയില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.