വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; സംഭവം ചോറ്റാനിക്കരക്ക് സമീപം: കല്ലെറുണ്ടാകുന്നത് മൂന്നാം തവണ

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; സംഭവം ചോറ്റാനിക്കരക്ക് സമീപം: കല്ലെറുണ്ടാകുന്നത് മൂന്നാം തവണ

കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് കല്ലേറുണ്ടായത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം.

കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് 7.30 മണിയോടെ കല്ലേറുണ്ടായെന്ന് ആര്‍പിഎഫ് പൊലീസിനെ അറിയിച്ചു. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി.

സി ആറ് കോച്ചിന് നേരെയണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെ വിവരമറിയിച്ചു.

ആര്‍പിഎഫും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.