ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി; കിരീട നേട്ടം മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ; സിറ്റിക്കിത് ഹാട്രിക് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി; കിരീട നേട്ടം മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ; സിറ്റിക്കിത് ഹാട്രിക് കിരീടം

മാഞ്ചസ്റ്റര്‍: കരുത്തരായ ആഴ്‌സണിന്റെ പതനത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരം ബാക്കി നില്‍ക്കെയാണ് സിറ്റിയുടെ കിരീടനേട്ടം. ശനിയാഴ്ച അര്‍ദ്ധരാത്രി നടന്ന നിര്‍ണായക മത്സരത്തില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആഴ്സണല്‍ 16-ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുണയായത്.

ഇതോടെ കഴിഞ്ഞ ആറ് സീസണുകളില്‍ അഞ്ചു തവണയും ലീഗ് കിരീടം നേടുന്ന ക്ലബായി മാഞ്ചസ്റ്റര്‍ സിറ്റി മാറി. 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിറ്റി കിരീടം നേടിയത്. 37 മത്സരങ്ങള്‍ കളിച്ച ആഴ്സണലിന്റെ ആകെ പോയിന്റ് 81. ഒരു മത്സരം മാത്രമാണ് ആഴ്‌സണിലിന് ശേഷിക്കുന്നത്. അതില്‍ ജയിച്ചാല്‍ പോലും സിറ്റിക്ക് ഒപ്പം എത്താനാകില്ല. സിറ്റിക്ക് ചെല്‍സയോടൊപ്പമുള്ള ഇന്നത്തെ മത്സരം ഉള്‍പ്പടെ മുന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്.

സീസണില്‍ ഭൂരിഭാഗവും ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അവസാന മത്സരങ്ങളില്‍ വന്ന പോയിന്റ് വീഴ്ചയാണ് ആഴ്സണലിന് തിരിച്ചടിയായത്. ഏകപക്ഷീയമായ ഒരു ഒരു ഗോളിനാണ് ആഴ്സണല്‍ പരാജയപ്പെട്ടത്. അതേസമയം സീസണില്‍ മിന്നുന്ന ഫോമിലാണ് പെപ് ഗാര്‍ഡിയോളയുടെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ശേഷം മൂന്ന് ഫൈനലുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതി കൂടിയും ഇതോടെ സിറ്റിയുടെ കിരീടത്തില്‍ ചാര്‍ത്തപ്പെട്ടു.

ജൂണ്‍ മൂന്നിന് യുണൈറ്റഡിനെതിരേ വെംബ്ലിയില്‍ നടക്കുന്ന എഫ്എ കപ്പ് ഫൈനലും പതിനൊന്നിന് ഇസ്താംബുളില്‍ ഇന്റര്‍മിലാനെതിരേ നടക്കുന്ന യുവെഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലുമാണ് സിറ്റിയുടെ ഈ സീസണിലെ ഇനിയുള്ള പ്രതീക്ഷകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.