തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
ബിവറേജസ് കോര്‍പറേഷനും ഇനി മുതല്‍ 2000 ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. മെയ് 19 നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചത്.
2016 ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ രംഗപ്രവേശം ചെയ്തത്.
കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500, 200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ ജനങ്ങളുടെ കൈവശമുള്ളതില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ 2000 രൂപാ നോട്ടുകള്‍ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിന്‍വലിക്കുന്നതെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000 ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.