ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം തെറ്റായി അവതരിപ്പിക്കുന്ന മാധ്യമ അജണ്ടക്കെതിരെ പ്രതിഷേധം ശക്തം

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം തെറ്റായി അവതരിപ്പിക്കുന്ന മാധ്യമ അജണ്ടക്കെതിരെ പ്രതിഷേധം ശക്തം

തലശേരി: തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വിദേശത്തേക്ക് പറക്കുന്ന യുവജനങ്ങളുടെ അവസ്ഥയെ തുറന്നു കാണിച്ച തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസംഗത്തെ തമസ്ക്കരിച്ച് വിവാദ പരാമർശം എന്ന പേരിൽ മാധ്യമങ്ങൾ അദേഹത്തിന്റെ പ്രസംഗം വളച്ചൊടിച്ചതിൽ തലശേരി കെസിവൈഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തലശേരി അതിരൂപതാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ നടന്ന യുവജന സംഗമത്തിലാണ് ജീവിക്കാനാവാതെ നാടുകടക്കുന്ന യുവത്വത്തെക്കുറിച്ച് മാർ പാംപ്ലാനി പറഞ്ഞത്.

 ഭരണകൂടങ്ങൾ ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം. കാട്ടാന കുത്തി മരിച്ച യുവാവിന് നഷ്ടപരിഹാരം നൽകാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നും അദേഹം പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ചില ഉദാഹരണങ്ങൾ മാത്രമെടുത്ത് അത് രക്തസാക്ഷികളെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞു പുറത്തിറക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് കെസിവൈഎം തലശേരി അതിരൂപതാ നേതൃത്വം വ്യക്തമാക്കി.

 രക്തസാക്ഷികളെ പൂർണ ആദരവോടെയാണ് സഭ കാണുന്നത്. അങ്ങനെ അല്ലാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാം എന്നാണ് അദേഹം പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച രാഷ്ട്രീയ സംഘടനയോട് കെസിവൈഎമ്മിന് പറയാനുള്ളത് മാർ ജോസഫ് പാംപ്ലാനി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രദിപാതിച്ചിട്ടില്ല. തങ്ങൾക്കെതിരെയാണ് പറഞ്ഞതെന്ന് വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ വിചാരിക്കുന്നെങ്കിൽ ആത്മപരിശോധ നടത്തുന്നത് നല്ലതാണെന്നും, യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മാർ പാംപ്ലാനി പറഞ്ഞതിനെ വളച്ചൊടിച്ച്, വാർത്താ പ്രാധാന്യത്തിന് വേണ്ടി മാത്രം നൽകിയതാണെന്നും കെസിവൈഎം തലശേരി അതിരൂപതാ നേതൃത്വം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.