കൊച്ചി: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിഎഫ് മുന്നില്‍. ജില്ലാ പഞ്ചായത്തുലളിലും എല്‍ഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫ് - 10, യുഡിഎഫ് - 4. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 89, യുഡിഎഫ് - 60. ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 353, യുഡിഎഫ് - 314. കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി എട്ടില്‍ അഞ്ചിടത്ത് വിജയിച്ചു. എല്‍ഡിഎഫ് - 2, യുഡിഎഫ് - 1 എന്നിങ്ങനെയാണ് നില.
കൊച്ചിയില്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈയോടെ മുന്നേറുകയാണ്. തൃശൂരിലും യുഡിഎഫ് ആണ് മുന്നില്‍. 12 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ്. ലീഡ് നില മാറിമറിയുന്ന കൊല്ലത്ത് ആറിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും മുന്നിലാണ്. കൊച്ചി നഗരസഭയില്‍ നാല് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം രണ്ടിടത്തായിരുന്നു വിജയം.
എല്‍ഡിഎഫും യുഡിഎഫും അറിടങ്ങളില്‍ വീതം വിജയിച്ചു. 13 വാര്‍ഡില്‍ യുഡിഎഫും എട്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. എന്‍ഡിഎ നാലിടത്ത് മുന്നിലുണ്ട്. യുഡിഎഫ് മുന്നേറ്റത്തിനിടയിലും മുന്നണിക്കു ഞെട്ടലായി മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. തൃശൂരില്‍ മൂന്നു സീറ്റില്‍ യിഡിഎഫും ഒന്നില്‍ എല്‍ഡിഎഫും മുന്നിലാണ്. ഒരു സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. കോഴിക്കോട് എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 21 ഇടത്താണ് ഇടതു ലീഡ്. മൂന്നിലടത്ത് യുഡിഎഫും എട്ടു സീറ്റില്‍ എന്‍ഡിഎയും മുന്നിലുണ്ട്.
കണ്ണൂരില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒന്നില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എഴ് സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.