നാടോടി സ്ത്രീയെ മോഡലാക്കി സെലിബ്രറ്റി ഫോട്ടോഗ്രാഫർ

നാടോടി സ്ത്രീയെ മോഡലാക്കി സെലിബ്രറ്റി ഫോട്ടോഗ്രാഫർ

സിനിമാ താരങ്ങളെയും മോഡലുകളെയും സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്നവരാണ് നമ്മൾ. എന്നാൽ കൃത്യമായ ട്രെയിനിങ്ങുകൾ ഒന്നും ലഭിക്കാതെ തന്നെ മികച്ച മോഡൽ ചിത്രങ്ങൾ നൽകിയ നാടോടി യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വഴിയോരക്കച്ചവടക്കാരിയായ യുവതിയുടെ മേക്കോവർ മോഡൽ ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കൊച്ചി ഇടപ്പള്ളി സിഗ്നലിൽ മൊബൈൽ ഹോൾഡർ വിൽക്കുന്ന രാജസ്ഥാനി നാടോടി യുവതിയാണ് മോഡലായി ഒരുങ്ങിയത്. കൊച്ചിയിലെ കടുത്ത ചൂടിൽ തെരുവുകളിൽ സാധനങ്ങൾ വിൽക്കുന്ന യുവതിക്ക് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിട്ടില്ല. പ്രൊഫഷണൽ മോഡലുകളെ വെല്ലുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ആണ് രാജസ്ഥാനി യുവതിയായ ഈ നാടോടി സ്ത്രീയുടേത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയുടെതാണ് പ്രമേയവും ചിത്രങ്ങളും. മികച്ച പ്രതികരണമാണ് പ്രമേയത്തിനും ചിത്രത്തിനും ലഭിക്കുന്നത്. ഗെറ്റ് ക്ലാപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ഒരുക്കിയത് അയന ഡിസൈൻസ് ആണ്. സെലിബ്രേറ്റ് മേക്കപ്പ് ആർട്ടിസ്റ്റായ പ്രഭിനാണ് വെയിലുകൊണ്ട് മങ്ങിയ യുവതിയുടെ മുഖത്തിന് മേക്കപ്പുകൾ നൽകി പുതുമയേകിയത്. ബബിത ബഷീറിന്റേതാണ് സ്റ്റൈലിംഗ്. ഇവരുടെയെല്ലാം കൂട്ടായ പ്രയത്നമാണ് ഈ ഫോട്ടോഷൂട്ടിന് കാരണമായത്. മൂന്ന് വ്യത്യസ്തമായ കോസ്റ്റ്യൂംസും മേക്കപ്പുകളുമാണ് യുവതിക്ക് നൽകിയത്.

photo credit: social media


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.