കൗമാരക്കാർക്കായി ഗ്ലോബൽ ഓൺലൈൻ സെമിനാർ മെയ് 27 ശനിയാഴ്ച

കൗമാരക്കാർക്കായി ഗ്ലോബൽ ഓൺലൈൻ സെമിനാർ മെയ് 27  ശനിയാഴ്ച

കൊച്ചി: ഇന്റർനാഷണൽ ചിൽഡ്രൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കായി മെയ് 27 ശനിയാഴ്ച 'വിശ്വാസ പാരമ്പര്യ സംരക്ഷണത്തിൽ യുവ തലമുറനേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും, തലശ്ശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & സയൻസിൻ്റെ ഡയറക്ടർ ഡോ. ടോം ഓലിക്കരോട്ട് ഓൺലൈൻ സെമിനാർ നയിക്കുന്നു. 

യുവജനങ്ങൾ പ്രത്യേകിച്ച് കൗമാരക്കാർക്കു ഉണ്ടാകുന്ന വിശ്വാസ സംബന്ധമായ സംശയങ്ങൾ ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ എപ്രകാരം പരിഹരിക്കണം എന്നതിന് സഹായകരമാണ് ഈ സെമിനാർ. 

ഐ സി എഫ് നോടോപ്പം കുവൈറ്റ് എസ്എംസിഎയും ഈ സെമിനാറിൽ സഹകാരികളാണ്. ശനിയാഴ്ച ഇന്ത്യൻ സമയം ഏഴരക്ക് ആരംഭിക്കുന്ന സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്നതാണ്. സെമിനാറിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈൻ രെജിസ്ട്രേഷൻ ഫോം ലഭ്യമാണ്.

https://forms.gle/aa9S1Q4NVszgHmU38


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.