പുതിയ പാർലമെന്റ്‍ മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും: അമിത് ഷാ

പുതിയ പാർലമെന്റ്‍ മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മെയ് 28 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ആകും മന്ദിരം ഉദ്ഘാടനം ചെയ്യുക.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീർഘവീക്ഷണമാണ് പുതിയ പാർമെന്റ് മന്ദിരത്തിൽ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേർന്ന വിധമാണ് നിർമ്മാണം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ നിർമ്മാണത്തിൽ പങ്കാളികളായ 60,000 തൊഴിലാളികളെ മോദി ആദരിക്കും. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അധികാര മുദ്ര സ്ഥാപിക്കും. സ്വാതന്ത്ര്യ രാത്രിയിൽ മുൻ പ്രധാനമന്ത്രി നെഹ്‌റുവിന് നൽകിയ മുദ്ര പാർലമെന്റിൽ സ്ഥാപിക്കും. തമിഴിൽ ചെങ്കോൽ എന്ന് അറിയപ്പെടുന്ന ഈ അധികാരമുദ്ര ബ്രിട്ടനിൽ നിന്ന് അധികാരം ഏറ്റെടുത്തപ്പോഴാണ് ഉപയോഗിച്ചത്. ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേ സമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് 19 രാഷ്ട്രീയ പാർട്ടികൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചപ്പോഴാണ് അമിത് ഷായുടെ പ്രതികരണം. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.