കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന് പുതിയ നേതൃത്വം

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന് പുതിയ നേതൃത്വം

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബൽ യൂത്ത് കൗൺസിലിന് നേതൃത്വം നൽകുന്നയതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കത്തോലിക്കാ കോൺഗ്രസിന് കരുത്തു പകരുന്ന യൂത്ത് കൗൺസിലിന്റെ പ്രതിനിധി സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യൂത്ത് കൗൺസിൽ ഗ്ലോബൽ ജനറൽ കോഡിനേറ്റർ ആയി ഇടുക്കി രൂപതാംഗമായ സിജോ ഇലന്തൂരും
ഗ്ലോബൽ കോർഡിനേറ്റർമാരായി.


ജോയിസ് മേരി ആൻറണി (കോതമംഗലം), അനൂപ് പുന്നപ്പുഴ (തൃശൂർ), ജോമോൻ മതിലകത്ത് (താമരശ്ശേരി), ഷിജോ മാത്യു ഇടയാടിയിൽ (ചങ്ങനാശ്ശേരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ യൂത്ത് കൗൺസിൽ കൺവീനർ ട്രീസ ലിസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കൗൺസിൽ കൂടുതൽ സജീവമാക്കുവാനുള്ള കർമപരിപാടികൾ ആവിഷ്കരിക്കുകയും, സമുദായത്തിന്റെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന യുവജന നേതൃത്വത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ, രൂപതാതലങ്ങളിൽ യൂത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.