'കേരള സ്റ്റോറി' കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി

'കേരള സ്റ്റോറി' കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി

ഖജ്റാന: 'കേരള സ്റ്റോറി' എന്ന ചിത്രം കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി രംഗത്ത്. മധ്യപ്രദേശിലെ ഖജ്റാനയിലാണ് സംഭവം. കാമുകന്‍ തന്നോട് മതം മാറാന്‍ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകനൊപ്പമാണ് യുവതി 'കേരള സ്റ്റോറി' കാണാന്‍ പോയത്. സിനിമ കണ്ട് തിരിച്ചെത്തിയതിനു ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസമുള്ള യുവതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. നാല് വര്‍ഷം മുന്‍പ് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.