മാനന്തവാടി: മാനന്തവാടി രൂപതയിലെ 150 ഓളം കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റുമാരും 13 മേഖല ഭാരവാഹികളും റീജണൽ തലത്തിൽ ഒരുമിക്കുന്ന യൂത്ത് ലിങ്ക് എന്ന പരിപാടിക്ക് തുടക്കമായി.
കെ.സി.വൈ.എം അംഗത്വ ക്യാമ്പയിൻ വിപുലീകരണം, സംഘടനാ ചർച്ച എന്നീ ലക്ഷ്യങ്ങളോടെയാണ് രൂപതാ സമിതി ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മണിമൂളി പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം, കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ നിർവഹിച്ചു.
രൂപതാ പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. രൂപതാ ഡയറക്ടർ ഫാ സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തുകയും മേഖല-യൂണിറ്റ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് നേതൃത്വം നൽകുകയും ചെയ്തു. രൂപതാ സെക്രട്ടറിയേറ്റ് - സിൻഡിക്കേറ്റ് അംഗങ്ങൾ, മണിമൂളി മേഖല പ്രസിഡന്റ് അഖിൽ കൊല്ലം പറമ്പിൽ, നിലമ്പൂർ മേഖല പ്രസിഡന്റ് ബിബിൻ കിഴക്കേകോട്ടിൽ, നിലമ്പൂർ മേഖല ഡയറക്ടർ ഫാ നിഷ് വിൻ തേൻപളളിയിൽ, മണിമൂളി മേഖല ആനിമേറ്റർ സി. ഫിലോ എഫ് സി സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിലമ്പൂർ - മണിമൂളി മേഖലകളിലെ മേഖല ഭാരവാഹികളും യൂണിറ്റ് പ്രസിഡൻ്റുമാരുമടക്കം നാല്പത്തഞ്ചോളം പേർ സംഗമത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.