അരിക്കൊമ്പന്‍ കുമളിക്ക് ആറുകിലോമീറ്റര്‍ അടുത്തെത്തി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

അരിക്കൊമ്പന്‍ കുമളിക്ക് ആറുകിലോമീറ്റര്‍ അടുത്തെത്തി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപത്തെത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പന്‍ കുമളിക്ക് ആറു കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആനയുടെ ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുന്‍പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട്ടിലെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം ഇപ്പോഴും തുടരുകയാണ്.

ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയില്‍ തമിഴ്‌നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന മടങ്ങിവരാനുള്ള സാധ്യത പരിഗണിച്ചാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.