കോപ് 28; 78 പരിസ്ഥിതിസൗഹൃദ സംരംഭങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

കോപ് 28; 78 പരിസ്ഥിതിസൗഹൃദ സംരംഭങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ദുബായ്: ആഗോള കാലാവസ്ഥാസമ്മേളനമായ കോപ് 28-ന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങവെ 78 പാരിസ്ഥിതിക പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. യുഎഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം ചേർന്നത്.

കോപ് 28 ആതിഥേയത്വംവഹിക്കുന്നതിന് യുഎഇ നടപ്പിലാക്കിയ 78 പാരിസ്ഥിതിക പദ്ധതികൾക്കും സംരംഭങ്ങൾക്കും അംഗീകാരം നല്‍കിയെന്ന് ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, സാമ്പത്തിക, ഇസ്ലാമിക സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎഇ സേവന കയറ്റുമതി വികസന അജണ്ടയ്ക്കും അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു. കാർബൺ കുറയ്ക്കുന്നതിനും സൗരോർജ്ജ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികള്‍, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസനത്തെ പിന്തുണയ്ക്കുന്ന മറ്റ് സംരംഭങ്ങളെന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 2 ട്രില്ല്യണ്‍ കടന്നതായി 2022 ലെ യുഎഇ ഫോറിന്‍ ട്രേഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിലുള്ള എമിറേറ്റ്‌സ് ഇൻവെസ്റ്റ് മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തതായും യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.