പൂന്തോട്ടമൊരുക്കാന്‍ കുഴിയെടുത്തു; എന്നാൽ കിട്ടിയതോ സ്വര്‍ണ നാണയങ്ങള്‍

പൂന്തോട്ടമൊരുക്കാന്‍ കുഴിയെടുത്തു; എന്നാൽ കിട്ടിയതോ സ്വര്‍ണ നാണയങ്ങള്‍

ഹാംഷെയർ:  കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ബോറടി മാറ്റാന്‍ പലരും പല മാർഗങ്ങളാണ് കണ്ടെത്തിയത്. ചിലര്‍ തങ്ങളുടെ കൈവിട്ടുപോയ ഹോബികള്‍ പൊടിതട്ടിയെടുത്തപ്പോള്‍ ചിലര്‍ തങ്ങളില്‍ ഒളിഞ്ഞു കിടന്ന സര്‍ഗ്ഗവാസനകളെ ഉണര്‍ത്തിയെടുത്തു. ഇതുപോലെ ചിന്തിച്ച് ബോറടി മാറ്റാൻ ഒരു കുടുംബം കണ്ടെത്തിയ വഴിയായിരുന്നു വീട്ടിലെ പൂന്തോട്ടമൊന്നു മെച്ചപ്പെടുത്തുക എന്നത്.  അതിനുവേണ്ടി കുഴിയെടുത്ത അവര്‍ക്ക് കിട്ടിയതോ  അതിപുരാതന കാലത്തെ  സ്വര്‍ണ്ണ നാണയങ്ങളും.. ! സംഭവം നടന്നത്   ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലാണ്.

പൂന്തോട്ടത്തില്‍ കുഴിയെടുത്തപ്പോള്‍  അവര്‍ക്ക് കിട്ടിയത്  63 സ്വര്‍ണ്ണ നാണയങ്ങളും ഒരു വെള്ളിനാണയവും.  സംഭവം ഉടന്‍ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ അറിയിച്ചു.   പരിശോധനയില്‍ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേര്‍ഡ് നാലാമന്‍റെയും ഹെന്റി  എട്ടാമന്‍റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്‍റെ  ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്. ഹെന്റി എട്ടാമന്‍റെ  കാലത്തായിരിക്കാം ഈ നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.  ആരെങ്കിലും സ്ഥിരമായി പണം സൂക്ഷിക്കുന്ന സ്ഥലമായിരുന്നോ അതോ ഒളിച്ചുവെച്ചതാണോ എന്നും വ്യക്തമല്ല. ഈ നാണയങ്ങളുടെ അക്കാലത്തെ മൂല്യം 2350 രൂപയാണ്. ഇന്നത്തെ മൂല്യം നോക്കുകയാണെങ്കില്‍ 13 ലക്ഷം രൂപ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.