ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിജയകരമായി രാത്രി ലാന്‍ഡിങ് നടത്തി ചരിത്രം കുറിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനമാണ് വിക്രാന്തില്‍ പറന്നിറങ്ങിയത്. ഇതാദ്യമായാണ് ഒരു യുദ്ധവിമാനം വിക്രാന്തില്‍ രാത്രി ലാന്‍ഡ് ചെയ്യുന്നത്.
ആദ്യ രാത്രി ലാന്‍ഡിങ്ങിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി.
രാത്രി ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തില്‍ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഐഎന്‍എസ് വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v