കുവൈറ്റ് സിറ്റി: പ്രവാസ ലോകത്ത് താമസിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനും സഭയ്ക്കും ഉത്തമസാക്ഷ്യം നൽകുന്ന പ്രേഷിതരുകൂടിയാണെന്ന് അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ അഭിപ്രായപ്പെട്ടു. സീറോ മലബാർ സഭാ ഹൈരാർക്കിയായതിൻ്റെ നൂറാം വാർഷികാചരണത്തിൻ്റെ ഭാഗമായി എസ് എം സി എ കുവൈറ്റ് നടത്തുന്ന മാതൃസഭാ വർഷാചരണത്തിൻ്റെ പ്രഖ്യാപനവും വിളംബരപ്രകാശനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റിലെ സഭയോട് ചേർന്ന് നിന്നുകൊണ്ട് വിവിധ സഭാ ശുശ്രൂഷകളിൽ സജീവമായി പങ്കെടുത്ത് സീറോ മലബാർ സഭയുടെ തനിമയും പേരും പ്രവാസ ലോകത്ത് കാണിച്ച് കൊടുക്കുവാൻ സാധിച്ചതിൽ ഓരോ സീറോ മലബാർ സഭാഗത്തിനും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 24 വൈകുന്നേരം 7 മണിക്ക് അബ്ബാസിയ എസ് എം സി എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യൻ വികാരിയാറ്റിന്റെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ OFM Cap അനുഗ്രഹ സന്ദേശം നൽകി.
എസ് എം സി എ പ്രസിഡന്റ് സുനിൽ റാപ്പുഴ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബിനു പി ഗ്രിഗറി സ്വാഗതം ആശംസിച്ചു. എസ് എം വൈ എം പ്രസിഡന്റ് ജിജിൽ മാത്യു, ബാലദീപ്തി പ്രസിഡന്റ് ഇമ്മനുവേൽ റോഷൻ ജൈബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മാതൃസഭാവർഷാചാരണത്തോടനുബന്ധിച്ചു അംഗത്വത്തിൽ 100 ദിവസം കൊണ്ട് 100% വളർച്ച എന്ന മെമ്പർഷിപ്പ് ക്യാമ്പയിൻന്റെ ഉദ്ഘടനവും പിതാവ് നിർവ്വഹിച്ചു.
എസ് എം സി എ വൈസ് പ്രസിഡന്റ് ബോബി കയ്യാലപ്പറമ്പിൽ, ഓഫീസ് സെക്രട്ടറി ജിജിമോൻ കുരിയാള, ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റണി, കൾചറൽ കമ്മിറ്റി കൺവീനർ സന്തോഷ് ഓഡേറ്റിൽ, സോഷ്യൽ വെൽഫയർ കൺവീനർ സന്തോഷ് കളരിക്കൽ, ആർട്സ് & സ്പോർട്സ് കൺവീനർ സന്തോഷ് വടക്കേമുണ്ടാനിയിൽ ഏരിയ കൺവീനർമായ ഷാജു ദേവസി, അജോഷ് ആന്റണി, സെബാസ്റ്റ്യൻ പോൾ എന്നിവർ നേതൃത്വം നൽകി. ട്രഷറർ ജോർജ് തെക്കേൽ നന്ദിപ്രകാശനം നടത്തി. എസ് എം സി എ കുടുംബ യൂണിറ്റ് ലീഡർമാരും, വാർഡ് പ്രതിനിധികളും മുൻകാല ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു.
" അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, എന്നേക്കും അങ്ങേക്കു കൃതജ്‌ഞത അര്‍പ്പിക്കും.(സങ്കീ. 79 : 13)
എന്ന വചനമാണ് വർഷാചരണത്തിൻ്റെ വിചിന്തന വിഷയമാക്കിയിരിക്കുന്നതു്.
മാർത്തോമ്മാ ശ്ലീഹായുടെ പാദസ്പർശമേറ്റ ഇടങ്ങളിലേയ്ക്കുള്ള ഒന്നാമത് മാർത്തോമ്മാ തീർത്ഥാടനം, ലിറ്റർജിക്കൽ സെമിനാർ, ബൈബിൾ പഠന ക്ലാസ്സുകൾ, അദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്വിസ് മത്സരങ്ങൾ എന്നിവയാണ് വർഷാചരണത്തിൻ്റെ പ്രധാന പരിപാടികൾ. 2024 ജനു. 5 ന് നടത്തുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വർഷാചരണത്തിൻ്റെ സമാപനം നടത്തുമെന്നും സെക്രട്ടറി ബിനു പി ഗ്രിഗറി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.