ഡോ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ഡയറക്ടർ

ഡോ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ഡയറക്ടർ

തലശേരി: കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടർ ആയി തലശേരി അതിരൂപതാംഗമായ റവ. ഫാ. ഡോ. ഫിലിപ്പ് കവിയിൽ നിയമിതനായി. തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറ ഇടവകാംഗമായ അദ്ദേഹം കത്തോലിക്ക കോൺഗ്രസ്‌ തലശേരി അതിരൂപത ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയാണ്.

തലശേരി അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ, സന്ദേശഭവൻ - പാസ്റ്ററൽ സെന്റർ ഡയറക്ടർ, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്‌, അതിരൂപത പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി, മെമ്പർ ഓഫ് ആർക്കിഎപ്പാർക്കിയൽ കൺസൾട്ടേഴ്‌സ് എന്നീ ചുമതലകൾ നിലവിൽ വഹിക്കുന്നുണ്ട്.

ആലുവ പൊന്തിഫിക്കൽ ഇൻസ്ടിട്യൂട്ടിൽ നിന്ന് ബി.ടി.എച്ച്, ബാംഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്ടിട്യൂട്ടിൽ നിന്ന് എം.ടി.എച്ച്, ഓസ്ട്രിയയിലെ ഇൻസ്‌ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്‌ എന്നിവ  ഫാ. ഡോ. ഫിലിപ്പ് കവിയില്‍ കരസ്ഥമാക്കിയിട്ടുണ്ട്.. കവിയിൽ ചാക്കോ, ത്രേസ്യമ്മ ദമ്പതികളുടെ പുത്രനായ കവിയിലച്ചൻ 1997ലാണ് പൗരോഹിത്യം സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.