കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ (എസ്.വി ഭട്ടി) നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ്.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടി ആണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ എസ്. വി ഭട്ടി. ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഏപ്രില്‍ 19 ന് ശുപാര്‍ശ ചെയ്തിരുന്നു
ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. 2019 മാര്‍ച്ച് 19 മുതല്‍ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2013 ലാണ് എസ്.വി ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.