കൊച്ചി: ഓണ്‍ലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തങ്ങള്‍ക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ഒരു വിഭാഗം സൈബര്‍ കേസുകളിലെ പ്രതികള്‍ മാത്രമാണ് പിടിയിലാകുന്നത്.
സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തു. കേരള പൊലീസ് ജനകീയ സേനയായി മാറി എന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.