കോ​വി​ഡിന്‍റെ ഉത്ഭവം തേടി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

കോ​വി​ഡിന്‍റെ ഉത്ഭവം തേടി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​ത്തെ മുഴുവന്‍ ഒന്നടങ്കം വിറപ്പിച്ച കോ​വി​ഡ് -19 ന്‍റെ ഉത്ഭവം എ​വി​ടെ​ നി​ന്നാ​ണെ​ന്ന് അ​റി​യാ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇതന്വേഷിക്കാൻ 10 ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ടു​ത്ത മാ​സം ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ല്‍ എ​ത്തും.

മാ​സ​ങ്ങ​ള്‍ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡ​ബ്ല്യു​എ​ച്ച്‌ഒ​യെ ചൈ​ന അ​നു​വ​ദി​ച്ച​ത്. വു​ഹാ​നി​ലെ മൃ​ഗ​ങ്ങ​ളെ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നാ​ണ് കോ​വി​ഡ്-19 ഉത്ഭവിച്ചത് എന്നാണ് ക​രു​തു​ന്ന​ത്.

രോ​ഗ​കാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഭ​വം ക​ണ്ടെ​ത്തി രാ​ജ്യ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​ന​ല്ല, എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ഈ ​വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ഭാ​വി​യി​ല്‍ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണ് ഉദ്ദേശം. നാ​ലോ അ​ഞ്ചോ ആ​ഴ്ച നീ​ളു​ന്ന പ​രി​ശോ​ധ​ന​യാ​വും ന​ട​ത്തു​ക എന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.