അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡ്രോൺ വെടിവച്ചിട്ടു. ലഹരി മരുന്ന് കടത്തുകയായിരുന്ന ഡ്രോൺ ആണ് വെടിവച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിലാണ് ഡ്രോൺ വെടിവച്ചിട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരിൽ ഒരാളാണ് ബി.എസ്.എഫിന്റെ പിടിയിലായത്.
പിടിയിലായ ആളുടെ കയ്യിൽ നിന്ന് 3.4 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്ന് ബിഎസ്എഫ് അറിയിച്ചു. ലഹരിമരുന്ന് ബാഗിൽ ഇരുമ്പ് ഹുക്കുകളും മറ്റും ഉണ്ടായിരുന്നതിനാൽ ഡ്രോണിൽ കടത്തിയവയാണ് ഇതെന്നാണ് സംശയം.
ഞായറാഴ്ച പുലർച്ചെയും രണ്ട് ഡ്രോണുകൾ ബി.എസ്.എഫ് വെടിവച്ചിട്ടു. ഈ ഡ്രോണുകളിൽ നിന്ന് 2.2 കിലോ ഹെറോയിൻ കണ്ടെടുത്തു. പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്നത് വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ ബി.എസ്.എഫ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v