ന്യൂഡൽഹി: ഗുസ്തി താരങ്ങളോട് സർക്കാർ ചെയ്യുന്നത് അനീതിയെന്ന് പ്രിയങ്ക ഗാന്ധി. കളിക്കാരുടെ നെഞ്ചിലെ മെഡലുകൾ രാജ്യത്തിന് അഭിമാനം. താരങ്ങളുടെ ശബ്ദം ബൂട്ടുകൾ കൊണ്ട് ചവിട്ടിമെതിക്കുകയാണ് ഇത് തെറ്റാണെന്നും ഇത് ജനങ്ങൾ കാണുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പാർലമെൻറ് മാർച്ചിനു നേരെയായിരുന്നു പൊലീസിൻറെ ബലപ്രയോഗം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‍രംഗ് പുനിയ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്ഷി മാലിക്കിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങൾ പറഞ്ഞു.
സമരക്കാർ പൊലീസ് ബാരിക്കേഡ് മറികടന്ന് പാർലമെൻറ് സ്ട്രീറ്റിലേക്ക് മാർച്ച് ചെയ്യുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടന ദിനമായ ഇന്ന് പാർലമെൻറ് മന്ദിരത്തിനു മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. കർഷകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v