വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു; മരിച്ചത് ഹരിപ്പാട് സ്വദേശികൾ

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു; മരിച്ചത് ഹരിപ്പാട് സ്വദേശികൾ

മുംബൈ: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയിൽ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. 

മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ്ങിൽ താമസിക്കുന്ന ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ–ദീപ ‍ദമ്പതികളുടെ മക്കൾ ‍‍ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്. 

ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിലാണ് അപകടം. കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. 

മാതാപിതാക്കൾ ചികിത്സാർഥം നാട്ടിലാണ്. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.