ദുബായ് ഷാ‍ർജ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പുതിയ പദ്ധതി

ദുബായ് ഷാ‍ർജ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പുതിയ പദ്ധതി

ദുബായ്: ദുബായ് ഷാർജ റൂട്ടില്‍ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അല്‍ ഇത്തിഹാദ് റോഡിന്‍റെ ശേഷി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഖുലാഫ അൽ റാഷിദീൻ പാലവുമായി ബന്ധിപ്പിച്ച് 600 മീറ്റർ പാതയൊരുക്കും. അല്‍ ഖാന്‍ എക്സിറ്റുമായി ബന്ധിപ്പിച്ച് ഒരു പാതകൂടി നിർമ്മിക്കാനും പദ്ധതിയുണ്ട്. സർവ്വീസ് റോഡുകളും നടപ്പാതകളും വിപുലീകരിക്കും.

ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയാണ് അൽ ഇത്തിഹാദ് റോഡ്. തിരക്കേറിയ സന്ദർഭങ്ങളില്‍ ഗതാഗതകുരുക്കുണ്ടാകുന്നത് കുറയ്ക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സമയനഷ്ടമുണ്ടാകുന്നത് ഒഴിവാകുമെന്നുളളതുകൊണ്ടുതന്നെ പുതിയ പാത വരുന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ട്വിറ്ററിലാണ് ഷാർജ ഗതാഗത വകുപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.