വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

കല്‍പ്പറ്റ: വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കല്‍പ്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായതു. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ആശുപത്രിയിലും ഏഴോളം പേര്‍ കോഴിക്കോടും ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നുണ്ടായ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന മാംസം ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഈ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തു. ഹോട്ടല്‍ താത്കാലികമായി അടച്ചിടാന്‍ കല്‍പ്പറ്റ നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.