മിസോറി: മരിച്ച് അടക്കം ചെയ്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍. അമേരിക്കയില്‍ മിസോറി പട്ടണത്തിലുള്ള ബെനഡിക്ടന്‍ സിസ്‌റ്റേഴ്‌സ് ഓഫ് മേരി ആശ്രമത്തിലെ മുതിര്‍ന്ന അംഗമായിരുന്ന സിസ്റ്റര്‍ വിലെല്‍മിന ലങ്കാസ്റ്റര്‍ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് നാല് വര്‍ഷമായിട്ടും അഴുകാതെയിരിക്കുന്നത്.
വാര്‍ത്ത പരന്നതോടെ സിസ്റ്ററുടെ മൃതദേഹം കാണാന്‍ ആശ്രമത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തുന്നതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 2019 മെയ് 29 നാണ് 95ാം വയസില്‍ സിസ്റ്റര്‍ മരിച്ചത്. തടികൊണ്ട് നിര്‍മിച്ച ശവപ്പെട്ടിയില്‍ അടക്കം ചെയ്യുകയും ചെയ്തു. മഠം സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി മൃതദേഹം 2023 മെയ് 18 ന് പുറത്തെടുത്തപ്പോഴാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്.
ശവപ്പെട്ടി തുറന്നപ്പോള്‍ മൃതദേഹം അഴുകിയതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എംബാം ചെയ്യാതെ സാധാരണ മരം കൊണ്ടുള്ള ശവപ്പെട്ടിയില്‍ സിസ്റ്റര്‍ വിലെല്‍മിനയെ സംസ്‌കരിച്ചതിനാല്‍ അസ്ഥികള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചതെന്ന് സെമിത്തേരിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നു. അവിടെ മെഴുക് മാസ്‌ക് വെച്ചു. കണ്‍പീലികള്‍, മുടി, പുരികങ്ങള്‍, മൂക്ക്, ചുണ്ടുകള്‍ എന്നിവക്കൊന്നും യാതൊരു കേടുമുണ്ടായില്ല. ചുണ്ടുകള്‍ പുഞ്ചിരിച്ച നിലയിലായിരുന്നു. കത്തോലിക്കരില്‍ മരണാനന്തരം ജീര്‍ണിക്കാത്ത ഒരു ശരീരം പാവനമായി കണക്കാക്കപ്പെടുന്നു.
വാര്‍ത്ത പ്രചരിച്ചതോടെ കന്യാസ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. മിസോറിയിലെ അത്ഭുതമെന്നാണ് പലരും വിളിക്കുന്നത്. സമഗ്ര അന്വേഷണത്തിനായി മൃതദേഹം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.