19 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; വെട്ടെടുപ്പ് ആരംഭിച്ചു: ഫലം ബുധനാഴ്ച

19 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; വെട്ടെടുപ്പ് ആരംഭിച്ചു: ഫലം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് ജില്ലകളിലെ 19 തദ്ദേശഭരണ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍, രണ്ട് മുനിസിപ്പല്‍ വാര്‍ഡുകള്‍, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. 29 വനിതകള്‍ ഉള്‍പ്പടെ 60 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡും കണ്ണൂരിലെ പള്ളിപ്രം വാര്‍ഡും ജനവിധി തേടുന്നവയിലുണ്ട്. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണുള്ളത്. ആകെ 38 പോളിങ് ബൂത്ത്.

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസത്തിനകം നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.