ദുബായില്‍ ടാക്സി യാത്രകള്‍ വർദ്ധിച്ചു

ദുബായില്‍ ടാക്സി യാത്രകള്‍ വർദ്ധിച്ചു

ദുബായ്: എമിറേറ്റില്‍ ടാക്സി യാത്രകള്‍ വർദ്ധിച്ചതായി കണക്കുകള്‍. 2023 ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ 2 കോടി 70 ലക്ഷത്തിലധികം പേർ ടാക്സി യാത്ര നടത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1 കോടി യാത്രാക്കാരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്.

കഴി‍ഞ്ഞ 5 വ‍ർഷത്തിനിടെ ടാക്സി മേഖലയുടെ വളർച്ച നിർണായകമായിരുന്നുവെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്ലാനിംഗ് ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആദെല്‍ ഷാക്രി വിലയിരുത്തി. കോ​വി​ഡ്​​കാ​ല​മാ​യ 2020ൽ 2 കോടി 33 ലക്ഷം പേരും 2021 ല്‍ 1 കോടി 92 ലക്ഷം പേരും ടാക്സിയില്‍ യാത്ര ചെയ്തു. അതേസമയം 2019ൽ 2 കോടി 61 ലക്ഷം പേരാണ് ടാക്സി യാത്ര നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.