ദുബായ്: രാജ്യത്ത് നടപ്പിലാക്കുന്ന കോർപ്പറേറ്റ് നികുതി സംവിധാനം ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. എണ്ണ ഇതര സമ്പദ് ഘടനയെന്ന ലക്ഷ്യം മുന്‍നിർത്തിയാണ് കോർപ്പറേറ്റ് നികുതി സംവിധാനം യുഎഇ നടപ്പിലാക്കുന്നത്.
പ്രതിവർഷം 3,75,000 ദിർഹത്തിൽ കൂടുതൽ ലാഭം നേടുന്ന കമ്പനികളും വ്യക്തികളുമാണ് വരുമാനത്തിന്‍റെ ഒമ്പത് ശതമാനം നികുതിയായി അടയ്‌ക്കേണ്ടത്. ലോകത്തെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതികളിൽ ഒന്നാണിത്. കമ്പനിയുടെ മൊത്തം വിറ്റുവരവിൽ നിന്നല്ല, മറിച്ച് ലാഭത്തിൽനിന്നാണ് ഈ നികുതി അടയ്‌ക്കേണ്ടി വരിക.
ജൂണില്‍ കോര്‍പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ മെയില്‍ തന്നെ ആരംഭിച്ചിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ജോലിയില്‍ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോര്‍പ്പറേറ്റ് നികുതി ബാധകമല്ല. ഫ്രീസോണ്‍ കമ്പനികള്‍ക്ക് നിലവില്‍ നികുതിയില്‍ ഇളവുണ്ട്. പുതിയ കമ്പനികള്‍ക്കും ബിസിനസ്സുകള്‍ക്കും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സാവകാശം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.