അരിക്കൊമ്പനെ പിടിക്കാന്‍ ആനപിടുത്ത സംഘം; പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസികളെ നിയോഗച്ച് തമിഴ്‌നാട്

അരിക്കൊമ്പനെ പിടിക്കാന്‍ ആനപിടുത്ത സംഘം; പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസികളെ നിയോഗച്ച് തമിഴ്‌നാട്

ചെന്നൈ: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി തമിഴ് നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.

മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നീ വിദഗ്ധരാണ് സംഘത്തിലുള്‍പ്പെട്ടിരുന്നത്. വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിയ്ക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് പുലര്‍ച്ചെ ലഭിച്ച വിവരം. ആന അനുയോജ്യമായ സ്ഥലത്തെത്തുകയാണെങ്കില്‍ വൈകാതെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. നിലവില്‍ ഇതിന് വേണ്ടിയുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്ത് വരികയാണ്.

അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ കമ്പം സ്വദേശി പാല്‍രാജ് ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.