കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ  പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

കൊപ്പേൽ: ഡാളസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും നടന്നു. 41കുട്ടികളാണ് ആദ്യകുർബാന സ്വീകരിച്ചത്. ചിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍. ജോയ് ആലപ്പാട്ട് ശുശ്രൂഷകളിൽ മുഖ്യകാര്‍മികനായിരുന്നു. 

യൂത്ത് - ഫാമിലി അപ്പോസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷൻ ഡയറക്ടറുമായ ഫാ. പോൾ ചാലിശേരി, ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. ജെയിംസ് തലച്ചെല്ലൂർ, ഫാ.സെൽജോ വെളിയന്നൂക്കാരൻ എന്നിവർ സഹകാർമ്മികരായിരുന്നു. 

ആദ്യ കുർബാന സ്വീകരണത്തിനും വിശ്വാസ പരിശീലനത്തിനും സി.സി.ഡി. അധ്യാപകരായ പ്രെറ്റി ജോസ്, സോനാ റാഫി, ജോളി പെരിഞ്ചേരിമണ്ണിൽ, ഷിജോ ജോസഫ് (പ്രിൻസിപ്പൽ കോർഡിനേറ്റർ ), ലിസാ ജോം (അസി. കോർഡിനേറ്റർ) എന്നിവരും, ഇടവക ട്രസ്റ്റിമാരായ  പീറ്റർ തോമസ്, എബ്രഹാം പി.മാത്യു, സാബു സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് തുടങ്ങിയവരും നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.