നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുർബാനയിലേക്ക് മടങ്ങാം

നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുർബാനയിലേക്ക് മടങ്ങാം

ദൈവാലയങ്ങളിലെ പൊതു ആരാധനയിലേക്ക് എത്രയും വേഗം മടങ്ങുക എന്നത് ഏറ്റവും ‘ആവശ്യമുള്ളതും അടിയന്തിരവും’ (necessary and urgent) ആണ് എന്ന് മാർപാപ്പയുടെ അംഗീകരത്തോടെ ആരാധന ക്രമത്തിന്റെ വത്തിക്കാൻ കാര്യലയം ലോകത്തിലെ മെത്രാന്മാരോട് ആവശ്യപ്പെട്ടു.

കോവിഡ് 19 വിരുദ്ധ നടപടികൾ അനുവദിച്ചാലുടൻ പൊതുജനങ്ങളിലേക്ക് മടങ്ങുന്നത് “അത്യാവശ്യവും അടിയന്തിരവും” (necessary and urgent)എന്ന് വത്തിക്കാനിലെ ആരാധനാക്രമത്തിനു വേണ്ടിയുള്ള വത്തിക്കാൻ കാര്യലയത്തിന്റെ അധ്യക്ഷൻ കാർഡിനൽ സാറ ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാരോട് ആവശ്യപ്പെട്ടു.മതപരമായ ആരാധനയെ “വിനോദ" പ്രവർത്തനങ്ങളുടെ തലത്തിലേക്കു തരംതാഴ്ത്താൻ അനുവദിക്കരുതെന്നും അഥവാ ആരാധക്രമ കൂട്ടായ്മകളെ മറ്റു ഏതെങ്കിലും ഒരു പൊതു സമ്മേളനമായി കണക്കാക്കരുത് എന്നും അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചു.

ദൈവീക ആരാധനയ്ക്കുള്ള (Divine Worship) സഭയുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കർദിനാൾ റോബർട്ട് സാറാ ഒപ്പിട്ട ഈ കത്ത് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെയാണ് പുറത്തു വന്നത്. “നമുക്ക് സന്തോഷത്തോടെ യൂക്കറിസ്റ്റിലേക്ക് മടങ്ങാം” എന്നാണ് കത്തിന്റെ തലക്കെട്ട്. കത്തോലിക്കാ സഭ സിവിൽ അധികാരികളുമായി സഹകരിക്കുകയും, വിശ്വാസികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി, പ്രോട്ടോക്കോളുകൾ സ്വീകരിക്കുകയും ചെയ്യുമെങ്കിലും, “ആരാധനാ മാനദണ്ഡങ്ങൾ/നിർദേശങ്ങൾ സിവിൽ അധികാരികൾക്ക് നിയമനിർമ്മാണം നടത്താൻ കഴിയുന്ന കാര്യങ്ങളല്ല എന്നും മറിച്ച് അതു ചെയ്യേണ്ടത് ഉത്തരവാദിത്തം ഉള്ള സഭാ അധികാരികൾ മാത്രമാണ്” എന്നും കർദിനാൾ റോബർട്ട് സാറാ പറഞ്ഞു.

കോവിഡ് 19 വിരുദ്ധ നടപടികൾ ആരംഭിച്ചതിന് ശേഷം ഭാരതത്തിലെ കത്തോലിക്കാ സഭകൾ ഏതാനും ചില നിർദേശങ്ങൾ നൽകിയിരുന്നു. എങ്കിലും അവയെല്ലാം പ്രധാനമായി കോവിഡ് "രോഗം" ആരാധന- കൂട്ടായ്മകളിലൂടെ പടർന്നു പിടിക്കാതിരിക്കുവാനുള്ള മുൻകരുതലുകളും, ഭൗതിക ശുചിത്വവും, സുരക്ഷാ ചട്ടങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും, രോഗികളെയും അവരെ ശുശ്രുഷിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഉത്ബോധനങ്ങളുമായിരുന്നു.

കോവിഡ് കാലത്തു, വൈദികരും, സന്യസ്തരും വിശ്വാസികളും തങ്ങളുടെ ആത്മീയജീവിതവും, ആത്മീയ വിശുദ്ധിയും, എങ്ങനെ ചൈതന്യം നഷ്ടപ്പെടുത്താതെ പരിരക്ഷിക്കണമെന്നും വളർത്തി എടുക്കണമെന്നും, അങ്ങനെ ആത്മീയ സുരക്ഷ ഉറപ്പ് വരുത്തി എങ്ങനെ ആരാധനക്രമം “വിനോദ" ങ്ങളായി തരംതാഴന്ന് പോകാതിരിയ്കുവാൻ ശ്രമിക്കണം എന്നോ, അതിനു എന്ത് നടപടി സ്വീകരിക്കണം എന്നൊന്നും സഭനേതൃത്വങ്ങൾ വ്യക്തമായി നിർദേശങ്ങൾ നൽകുകയോ പഠിപ്പിക്കുകയോ ചെയ്തു കണ്ടില്ല. അങ്ങനെ നിർദേശങ്ങൾ നൽകാൻ റോമിൽ നിന്നും വരുന്ന നിർദേശങ്ങൾ കാത്തിരിക്കേണ്ട ആവശ്യവുമില്ല.

പ്രക്ഷേപണവും തത്സമയ സംപ്രേഷണവും, ലൈവ് സ്ട്രീമും ഉപയോഗപ്രദമാണെങ്കിലും അവ ശാരീരികമായി ഹാജരാകുന്നതിന് (physical presence) പകരമാവില്ലഎന്നും റോമൻ രേഖയിൽ കർദിനാൾ സാറാ തറപ്പിച്ചു പറയുന്നു. “ഒരു പ്രക്ഷേപണവും വ്യക്തിഗത പങ്കാളിത്തത്തിന് തുല്യമല്ല, ആ പങ്കാളിത്തത്തിന് പകരമാവില്ല,” (No broadcast is equivalent to personal participation, nor can it is substitute for that participation.) സാറാ എഴുതി. വളരെ ചുരുങ്ങിയ ഈ കാലത്തിനിടയിൽ, പ്രക്ഷേപണം ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു കുർബാന കണ്ടാൽ മതി എന്നുവരെ ഇന്ന് വൈദികരും സന്ന്യസ്തരും അൽമായരും ചിന്തിക്കുവാൻ തുടങ്ങിയെങ്കിൽ അതിന്റെ കാരണം വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ സഭനേതൃത്വത്തിൽ നിന്ന് കിട്ടിയിയിട്ടില്ല എന്നത് തന്നെയാണ്.

 കൊറോണ വൈറസ് (Pandemic) പാൻഡെമിക് മാർച്ച് മാസത്തിൽ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം , ലോകത്തിലെ മിക്ക ബിഷപ്പുമാരുടെയും സമ്മേളനങ്ങൾ വിശ്വാസികൾക്കുള്ള ആരാധനക്രമങ്ങളും മറ്റു കൂദാശ കളും നിർത്തി വച്ചു, ആരാധനാലയങ്ങൾ അടച്ചു. ആരാധനക്രമങ്ങൾ ഓൺലൈനിലൂടെയും ടിവിയിലൂടെയും റേഡിയോയിലൂടെയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പാ വത്തിക്കാനിലെ കാസാ സാന്താ മാർട്ടയിലെ വസതിയിൽ നിന്ന് ദിവസേനയുള്ള മാസ്സ് ലൈവ് സ്ട്രീം ചെയ്തു, യൂട്യൂബിലും ഇറ്റാലിയൻ ടിവിയിലും ധാരാളം പ്രേക്ഷകരെ ആകർഷിച്ചു.

ഇറ്റലിയിൽ, കോവിഡ് പ്രതിസന്ധിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു സാങ്കേതിക-ശാസ്ത്ര സമിതിയുടെ ഉപദേശപ്രകാരം , പ്രധാനമന്ത്രി ജൂസെപ്പേ കോണ്ടെയുടെ സർക്കാർ മെയ് അവസാനത്തോടെ പൊതുജനങ്ങളുടെ സാധാരണ ജീവിതം പുനരാരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പാ തന്റെ ദൈനംദിന ലൈവ് സ്ട്രീം അവസാനിപ്പിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികളെ കൂടാതെയും കടുത്ത നിയന്ത്രണങ്ങളോടെയും ആരാധനക്രമങ്ങൾ അനുഷ്ഠിക്കുവാൻ സഭ നിർബന്ധി ക്കപെടുമ്പോൾ, മറ്റു പൊതു സ്ഥലങ്ങളിലും കടകളിലും നിയന്ത്രണങ്ങൾ കുറക്കുന്നത് ഇരട്ടത്താപ്പ് നയമാണ് എന്ന് വിമർശകർ വിലയിരുത്തുന്നു.

പലചരക്ക് കടയിൽ 15 പേരെയും അതേ സമയം പള്ളിയിൽ പ്രവേശിക്കാൻ 10 പേരെയും അനുവദിക്കുന്നത് ഇരട്ടത്താപ്പ് ആണ് എന്ന് അവകാശപ്പെടാൻ വിമർശകർക്കു അവസരം കൊടുക്കുന്നു എന്ന് രേഖ പറയുന്നു. ഇത്തരം ഇരട്ടത്താപ്പ് നിയമങ്ങൾ ഭാരത- കേരള സർക്കാരുകളുടെ സ്ഥിരം പതിവാണ്. കോവിഡ് കാലത്തും കേരള സർക്കാരിന്റെ ഈ നയത്തിൽ മാറ്റമൊന്നും ഉള്ള തായി കണ്ടില്ല.  ഓഗസ്റ്റ് 15 ന് കാർഡിനൽ സാറാ കത്തെഴുതി, സെപ്റ്റംബർ 3 ന് ഫ്രാൻസിസ് ഇത് അംഗീകരിച്ചു, തുടർന്ന് കഴിഞ്ഞയാഴ്ച ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ സമ്മേളനങ്ങളിലേക്ക് അയച്ചു. ക ത്ത് വത്തിക്കാൻ സെപ്റ്റംബർ 12 ശനിയാഴ്ച പുറത്തിറക്കി.

സിവിൽ അധികാരികളോടും വിദഗ്ധരോടും സഹകരിക്കുകയും അവരുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തതിന് ബിഷപ്പുമാരെയും എപ്പിസ്കോപ്പൽ സമ്മേളനങ്ങളെയും കാർദിനൽ പ്രശംസിച്ചു.  വിശുദ്ധ കുർബാന /യൂക്കറിസ്റ്റ് ആഘോഷിക്കുന്നതിൽ വിശ്വാസികളുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ് പിക്കുന്ന അവസ്ഥവരെ വളരെക്കാലം ബിഷപ്പുമാർ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കപെട്ടു. “അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ഒരു സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിക്കാൻ ശ്രമിച്ച ബിഷപ്പുമാരുടെ പ്രതിബദ്ധതയ്ക്കും പരിശ്രമത്തിനും ഈ സഭയ്ക്ക് നന്ദിയുണ്ട്,” എന്ന് കാർഡിനൽ എഴുതി.

 സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ, ക്രൈസ്തവ ജീവിതത്തിന്റെ സാധാരണ നിലയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യവും അടിയന്തിരവുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ പള്ളി (ആരാധനാലയം) അവിടുത്തെ ഭവനവും, ആരാധനാക്രമത്തിന്റെ ആഘോ ഷം, പ്രത്യേകിച്ച് യൂക്കറിസ്റ്റു/ കുർബാന, സഭയുടെ പ്രവർത്തനത്തിന്റെ തന്നെ ഉച്ചകോടിയും അതേ സമയം അവളുടെ എല്ലാ ശക്തിയും ഒഴുകുന്ന സ്രോതസുമാണ്.  "നിർമലഹൃദയത്തോടെയും നവീകരിക്കപെട്ട ആഗ്രഹത്തോടെയും അത്ഭുതത്തോടെയും കർത്താവിനെ കണ്ടുമുട്ടാനും, അവനോടൊപ്പമായിരിക്കുവാനും, അവനെ സ്വീകരിക്കാനും, വിശ്വാസതോ ടും സ്നേഹത്തോടും പ്രത്യാശയോടും കൂടിയുള്ള മാതൃകാപരമായ ജീവിതം വഴി അവിടുത്തെ നമ്മുടെ സഹോദരീ സഹോദരന്മാരിലേക്ക് വർദ്ധിച്ച ആഗ്രഹത്തോടെ കൊണ്ടു വരാനും വേണ്ടി കഴിയുന്നതും വേഗം, നാം പരിശുദ്ധ കുർബാനയിലേക്ക്/ യൂക്കറിസ്റ്റിലേക്ക് മടങ്ങണം എന്ന് സാറാ എഴുതുന്നു.

 പലയിടത്തും, പ്രക്ഷേപണം, തത്സമയ സംപ്രേഷണം, ലൈവ് സ്ട്രീം എന്നിവക്കാണ് പലരും ഇന്ന് കുർബാനയെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. കർത്താവിനെ കണ്ടുമുട്ടാനും, അവനോടൊപ്പമായിരിക്കുവാനും ശ്രമിക്കുന്നതിനപ്പുറം പ്രക്ഷേപണം ചെയ്യുന്നവരെ കണ്ടുമുട്ടാനും അവരോ ടൊപ്പമായിരിക്കുവാനുമാണ് അവർ ശുഷ്‌കാന്തി കാണിക്കുന്നതും ശ്രമിക്കുന്നതും. “ക്രിസ്തീയ സമൂഹം ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല,” കർത്താവിന്റെ ഭവനം ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല, കർത്താവിന്റെ ദിനമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല” എന്നും കാർഡിനൽ സാറാ കൂട്ടിച്ചേർകുന്നു. ടെക്നോളജികളിലൂടെയുള്ള പ്രക്ഷേപണങ്ങൾ സത്യമായും യഥാർത്ഥമായും (really and not virtually) നമുക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവവുമായുള്ള വ്യക്തിപരവും (personal) ഏറ്റവും അടുപ്പമുള്ളതുമായ (intimate) കണ്ടുമുട്ടലിൽ (encounter) നിന്ന് നമ്മെ അകറ്റുന്നു.

 “കർത്താവുമായുള്ള ഈ അടുത്ത ശാരീരിക (physical) ബന്ധം വളരെ സുപ്രധാനവും ഒഴിച്ചുകൂടാനാവാത്തതും മാറ്റാനാകാത്തതുമാണ്,” സാറാ പറഞ്ഞു.  ഇറ്റലിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ നടപടികളെ ഫ്രാൻസിസ് മാർപാപ്പാ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇറ്റാലിയൻ ലോക്ക് ഡൌൺ സമയത്ത് വത്തിക്കാനിലെ എല്ലാ പൊതു ആരാധനക്രമ ആഘോഷങ്ങളും പരിപാടികളും മാർപാപ്പാ നിർത്തി വച്ചിരുന്നു. ബിഷപ്പുമാരുടെ സമ്മേളനങ്ങൾ ശുചിത്വത്തിനും സുരക്ഷാ ചട്ടങ്ങൾകും ഉചിതമായ ശ്രദ്ധ നൽകണമെന്ന് കത്തിൽ പറയുന്നു . സഭയുടെയും ബിഷപ്പുമാരുടെയും നിർദേശങ്ങൾ അനുസരിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

 “പ്രയാസകരമായ സമയങ്ങളിൽ (ഉദാ. യുദ്ധങ്ങൾ, പാൻഡെമിക്സ്), ബിഷപ്പുമാർക്കും എപ്പിസ്കോപ്പൽ കോൺഫറൻസുകൾക്കും താൽക്കാലിക മാനദണ്ഡങ്ങൾ നൽകാൻ കഴിയും, അത് അനുസരിക്കേണ്ടതാണ്,” സാറാ ഓർമിപ്പിക്കുന്നു. അനുസരണം സഭയെ ഏൽപ്പിച്ച നിധി സംരക്ഷിക്കുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ ബിഷപ്പുമാരും എപ്പിസ്കോപ്പൽ കോൺഫറൻസുകളും നൽകുന്ന ഈ നടപടികൾ കാലഹരണപ്പെടും എന്നും കത്ത് ഓർമിപ്പിക്കുന്നു.

ഫാദർ ലോനപ്പൻ അറങ്ങാശ്ശേരി M. S. T.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.