ദോഹ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
അറേബ്യൻ ഉപദ്വീപിന്‍റെ വടക്ക് ഭാഗത്ത് തീവ്രതയുള്ള പൊടിപടലങ്ങൾ രൂപപ്പെടുന്നതിനാലാണ് രാജ്യത്ത് പൊടിക്കാറ്റ് അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ ഉപഗ്രഹ ചിത്രത്തോടൊപ്പമാണ് ഖത്തർ കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. അലർജിയടക്കമുളള രോഗങ്ങളുളളവർ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആരോഗ്യരംഗത്തുളളവർ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.