തിരുവനന്തപുരം: 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയത് ബിജെപിക്ക്. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നേടിയപ്പോള്‍ മൂന്ന് സീറ്റുണ്ടായിരുന്ന ബജെപിക്ക് രണ്ട് സീറ്റ് നഷ്ടപ്പെട്ട് ഒന്നിലേക്ക് ചുരുങ്ങി. ഇതില്‍ രണ്ടിടത്തും സീറ്റ് പിടിച്ചെടുത്തത് എല്‍ഡിഎഫാണ്.
കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ താഴ്‌മേല്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. അതേപോലെ എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശേരിക്കവല വാര്‍ഡും ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. അതേസമയം എല്‍ഡിഎഫിന്റെ പക്കലുണ്ടായിരുന്ന കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് ബിജെപിയും പിടിച്ചെടുത്തു.
ബിജെപി പിന്തുണയോടെ ജനപക്ഷം മത്സരിച്ച് ജയിച്ച പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം വാര്‍ഡും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. ജനപക്ഷം ഇവിടെ മൂന്നാംസ്ഥാനത്തായി. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുവോട്ടിന് എല്‍ഡിഎഫ് വിജയിച്ച ഇവിടെ ഇക്കുറി 80 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.