ഇന്ധനവില കുറഞ്ഞു, അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു

ഇന്ധനവില കുറഞ്ഞു, അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു

അജ്മാന്‍: ജൂണ്‍ മാസത്തില്‍ ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു. അജ്മാന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.

കിലോമീറ്ററിന് 4 ഫില്‍സാണ് കുറച്ചിരിക്കുന്നത്. മെയില്‍ കിലോമീറ്ററിന് 1 ദിർഹം 85 ഫില്‍സായിരുന്നു നിരക്കെങ്കില്‍ ജൂണില്‍ 1 ദിർഹം 81 ഫില്‍സാണ് നിരക്ക്. ജൂണിലെ ഇന്ധന വില കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഇതേ തുടർന്നാണ് ടാക്സി നിരക്കിലും ഇളവ് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.