ഹൗറ എക്സ്പ്രസില്‍ ഉണ്ടായിരുന്നത് 1200 ലേറെ യാത്രക്കാര്‍; റിസര്‍വേഷന്‍ കോച്ചിലെ ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ

ഹൗറ എക്സ്പ്രസില്‍ ഉണ്ടായിരുന്നത് 1200 ലേറെ യാത്രക്കാര്‍; റിസര്‍വേഷന്‍ കോച്ചിലെ ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ

ബംഗളൂരു: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചുകളില്‍ ഉണ്ടായിരുന്ന ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ. ഈ കോച്ചുകളിലെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ അറിയിച്ചു.

ഹൗറ എക്സ്പ്രസിലെ ജനറല്‍ കോച്ചില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റി മറിഞ്ഞ ജനറല്‍ സിറ്റിങ് കോച്ചും ബ്രേക്ക് വാനും പുനസ്ഥാപിച്ചു വരികയാണെന്നും റെയില്‍വേ അറിയിച്ചു.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കു പ്രകാരം ഹൗറ എക്സ്പ്രസില്‍ 994 റിസര്‍വ്ഡ് യാത്രക്കാരും 300 അണ്‍ റിസര്‍വ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക് വാനുമാണ് മറിഞ്ഞത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ ആരൊക്കെയന്ന് തിരിച്ചറിയാന്‍ സമയമെടുക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.