ചൈന: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ഇന്നുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിക്കുകയും അഞ്ച് പേരെ കാണാതായതാണ് സൂചന. ലെഷാന്‍ നഗരത്തിനടുത്തുള്ള ജിങ്കൗഹെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫോറസ്റ്ററി സ്റ്റേഷനില്‍ രാവിലെ ആറിനാണ് സംഭവം.
14 പേരുടെ മൃതദേഹം കണ്ടെടുത്തു. അഞ്ച് പേരെ കാണാതായതായാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിനായുള്ള പന്ത്രണ്ടോളം പ്രത്യേക ഉപകരണങ്ങളും 180-ലധികം സന്നദ്ധ പ്രവര്‍ത്തകരെയും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
ചെങ്ഡുവില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ തെക്ക് പര്‍വത പ്രദേശത്താണ് സംഭവം നടന്നത്.
ചൈനയിലെ ഗ്രാമ പ്രദേശങ്ങളിലും പര്‍വത പ്രദേശങ്ങളിലും, പ്രത്യേകിച്ച് മഴയുള്ള വേനല്‍ മാസങ്ങളില്‍, മണ്ണിടിച്ചിലുകള്‍ ഇവിടെ പതിവാണ്.
2008 ല്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 5,335 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മരണപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളില്‍ ചൈന സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും, അപകടങ്ങള്‍ ഇപ്പോഴും പതിവാണ്. ഫെബ്രുവരിയില്‍ വടക്കന്‍ മംഗോളിയയിലെ മേഖലയില്‍ ഖനിയില്‍ ഒരു ചരിവ് തകര്‍ന്നതിനെ തുടര്‍ന്ന് 50-ലധികം ആളുകളെ കാണാതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v